
തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് അലൂമിനി അസോസിയേഷൻ സീറ്റാ കൊച്ചിയുടെ സുസ്ഥിതി 2.0 നാഷണൽ കോൺക്ലേവ് ഗൂഗിൾ ക്ലൗഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശശികുമാർ ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു .കെ. എ. ജോസഫ്,ഡോ.സുരേഷ്കുമാർ,ജോസഫ് മാർട്ടിൻ ചാഴൂർ,വി . എൻ . പി കൈമൾ,സുനിത മേരി ഈപ്പൻ,ജയകുമാർ സി പിള്ള എന്നിവർ സമീപം .
കൊച്ചി: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംങിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ (സിഇടിഎഎ)-കൊച്ചി ചാപ്റ്റര്‍ സുസ്ഥിരതയെക്കുറിച്ചുള്ള ദേശീയ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. പാലാരിവട്ടം റിനൈ കൊച്ചിയില്‍ സംഘടിപ്പിച്ച സുസ്ഥിതി 2.0'- നാഷ്ണല്‍ കോണ്‍ക്ലേവ് ഓണ്‍ സസ്റ്റെനബിലിറ്റി ഗൂഗിള്‍ ക്ലൗഡ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ ശശികുമാര്‍ ശ്രീധരന് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ഇക്കോസിസ്റ്റം പുതുക്കാവുന്ന ഊർജ്ജവും കാലാവസ്ഥാ പ്രതിരോധവും എങ്ങനെ വേഗത്തിലാക്കുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു.
സിഇടി പ്രിൻസിപ്പാൾ ഡോ. കെ സുരേഷ് കോളേജിലെ സുസ്ഥിര പരിപാടികൾ അവതരിപ്പിച്ചു. ജിസിസിഒഎസ്എസ് സി. ഇ. ഒ ജോസഫ് മാർട്ടിൻ ചാഴൂർ ഫ്രാൻസിസ് സർക്കാരും അക്കാദമിയും വ്യവസായവും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും സമൂഹവും ചേർന്നുളള ‘ഇക്കോസിസ്റ്റം സമീപനം’ മാത്രമാണ് സുസ്ഥിര വികസന വിടവ് അടയ്ക്കാനുള്ള മാർഗമെന്ന് വ്യക്തമാക്കി.പ്രശസ്ത ആര്‍ക്കിടെക്ട് പദ്മശ്രീ ഡോ. ജി ശങ്കർ നാല്‍പ്പത് വർഷത്തെ തന്റെ പ്രവർത്തനത്തിൽ നിന്ന് രൂപപ്പെടുത്തിയ പത്തു ശ്രദ്ധേയമായ പദ്ധതികൾ അവതരിപ്പിച്ചു.
അഡ്വ. ഹരീഷ് വാസുദേവൻ പശ്ചിമ ഘട്ടങ്ങളുടെ പരിരക്ഷയ്ക്കും നിക്ഷേപകരുടെ വിശ്വാസം ഉറപ്പാക്കാനും നിയമപരമായ ഉറപ്പുകൾ അനിവാര്യമാണെന്ന് പറഞ്ഞു. ഗുഡ് എർത്ത് സ്ഥാപകൻ സ്റ്റാൻലി ജോർജ് മണ്ണിന്റെയും ജലത്തിന്റെയും ചക്രം സംരക്ഷിക്കുന്ന ജോഹഡുകൾ, ചൗകകൾ തുടങ്ങിയ സ്വദേശീയ സാങ്കേതിക വിദ്യകൾ അവതരിപ്പിച്ചു. ബോഷ് പ്രോഗ്രാം ഡയറക്ടർ പ്രകാശ് വർമ്മ AI സാങ്കേതിക വിദ്യ സുസ്ഥിര ലക്ഷ്യങ്ങളെ എങ്ങനെ വേഗത്തിലാക്കുന്നു എന്ന് വിശദീകരിച്ചു. ട്രാവൻലീയോ സഹസ്ഥാപകൻ ശ്രീധർ ഡിജിറ്റലൈസേഷന്റെ നേട്ടങ്ങളും വെല്ലുവിളികളും പങ്കുവച്ചു.
PwC ഡയറക്ടർ നിഷയുടെ നേതൃത്വത്തിലുള്ള പാനൽ ചർച്ചയിൽ ജതേഷ് (സി.എസ്.എൽ ഡിസൈൻ ജിഎം), മിനി ജോസഫ് (CFO, സിയാൽ ഇൻഫ്ര), പദ്മനാഭൻ (CSO, ഫെഡറൽ ബാങ്ക്), ഹരി (ഡയറക്ടർ, എനർജി മാനേജ്മെന്റ് സെൻറർ) എന്നിവർ പങ്കെടുത്തു. സിഇടിഎഎ-കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ് സുനിത മേരി ഈപ്പന് , സെക്രട്ടറി ജയ്കുമാര് സി. പിള്ള എന്നിവര്‍ പങ്കെടുത്തു.ഇന്ന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യും.
Photo Courtesy - Google








